പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ വിചാരണ വേഗത്തിലാക്കുമെന്ന് കോടതി. ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് വിചാരണ വേഗത്തിലാക്കുമെന്ന് മണ്ണാര്‍ക്കാട്ടെ സ്പെഷ്യല്‍ കോടതി വ്യക്തമാക്കിയത്. ദിവസേന അഞ്ച് സാക്ഷികളെ വിസ്തരിക്കുമെന്ന് കോടതി വ്യക്തമാക്കി ഓഗസ്റ്റ് 30നകം വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. വിചാരണക്കോടതി ഈ നിർദ്ദേശം പ്രോസിക്യൂഷനെയും പ്രതിഭാഗത്തെയും ഓർമിപ്പിച്ചു. അതേസമയം, വിചാരണ വേളയിൽ സാക്ഷി വീണ്ടും കൂറുമാറി. 21-ാം സാക്ഷി വീരൻ ആണ് കൂറുമാറിയത്. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം 11 ആയി. ഇരുപതാം സാക്ഷിയായ മരുതൻ എന്ന മയ്യൻ കഴിഞ്ഞ ദിവസം കൂറുമാറിയിരുന്നു. മുക്കാലിയിലെ തേക്ക് തോട്ടത്തിലെ താമസക്കാരനാണ് മയ്യൻ. സാക്ഷികൾ തുടർച്ചയായി കൂറുമാറുന്നതിനാൽ പ്രോസിക്യൂഷൻ ആശങ്കയിലാണ്.
Trending
- വിവിയന്‍ സെനയെ ബോബന് തോമസ് ആദരിച്ചു
- രാഷ്ട്രപതി നാളെ പ്രയാഗ് രാജിൽ; ത്രിവേണി സംഗമത്തിൽ സ്നാനം നടത്തും
- പ്രജിൻ അച്ഛനെ കൊലപ്പെടുത്തിയത് അതിക്രൂരമായി
- മുസ്തഫാബാദ് അല്ല, ഇനി ശിവപുരി’; ബിജെപി നേതാവ്
- മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍: അഭിഷേക് സോണിയും ശ്യാമലി സിംഗും ജേതാക്കള്‍
- മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് രാജിവച്ചു
- ജനവാസ മേഖലയില്‍ കടുവയും കുട്ടികളും; തലപ്പുഴ നിവാസികള്‍ ആശങ്കയില്‍
- ‘പലസ്തീനികൾക്ക് സ്വന്തം ഭൂമിയിൽ അവകാശമുണ്ട്, സൗദി