കൊച്ചി: വ്യാപരിയെ ആക്രമിച്ചു പണം തട്ടി എന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും കൊച്ചി കോര്പ്പറേഷന് കൗണ്‍സിലറുമായ ടിബിന്‍ ദേവസ്സി അറസ്റ്റിലായി. കൊച്ചി എളമക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. കോര്പ്പറേഷന് മുപ്പതാം ഡിവിഷന് കൗണ്‍സിലറാണ് ടിബിന്‍ ദേവസി. ടിബിനെക്കൂടാതെ 2 പേര് കൂടി പിടിയിലായി.
കടവന്ത്രയില്‍ ബിസിനസ് നടത്തുന്ന കാസര്‍ഗോഡ് സ്വദേശി ആണ് പരാതിക്കാരന്. 2 ലക്ഷം രൂപ പ്രതികള്‍ ഭീഷണിപ്പെടുത്തി അക്കൗണ്ടില്‍ വാങ്ങി എന്ന് കണ്ടെത്തി.
