കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്നിൽ ഷൂട്ടിംഗ് ലൊക്കേഷനിൽ നടന്ന ഗുണ്ടാ ആക്രമണത്തിൽ പ്രൊഡക്ഷൻ മാനേജർക്ക് പരിക്കേറ്റു. ഷെയ്ൻ നിഗം നായകനായ ‘ഹാൽ’ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തി ഒരു സംഘം ആളുകൾ പ്രൊഡക്ഷൻ മാനേജർ ടി.ടി. ജിബുവിന ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്.
അബു ഹംദാൻ, ഷബീർ എന്നിവരും മറ്റു മൂന്നു പേരും ചേർന്നാണ് മർദിച്ചതെന്ന് പോലീസിൽ നൽകിയ പരാതിയിൽ ജിബു പറയുന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽനിന്ന് ജിബുവിനെ വലിച്ചുകൊണ്ടുപോകുകയായിരുന്നു. റോഡരികിൽ വച്ചാണ് മർദിച്ചത്. ലോഹവള കൊണ്ട് ഇടിക്കുകയും കത്തികൊണ്ട് കുത്തി കൈക്ക് പരുക്കേൽപ്പിക്കുകയും ചെയ്തു.
പോലീസ് അന്വേഷണമാരംഭിച്ചു.
ബൈക്ക് വാടകയുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിനു പിന്നിലെന്ന് അറിയുന്നു. സിനിമയുടെ ആവശ്യത്തിലേക്കായി ബൈക്ക് വാടകയ്ക്കെടുത്തിരുന്നു. വാടകയായി വൻ തുകയാണ് ചോദിച്ചത്. ഇത്രയും വലിയ തുക നൽകാൻ സാധിക്കില്ലെന്ന് അറിയിച്ചതോടെയാണ് അബു ഹംദാന്റെ നേതൃത്വത്തിലെത്തിയ സംഘം മർദിച്ചതെന്ന് ജിബു പറഞ്ഞു.
Trending
- എം. സി. എം. എ മരണാനന്തര ധനസഹായം കൈമാറി
- കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാർ ദുരിതത്തില്‍
- കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി പൊലീസ്
- ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്
- മന്ത്രി സജി ചെറിയാന് തിരിച്ചടി; വിവാദ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
- മയക്കുമരുന്ന് തടയല്‍: വിവരക്കൈമാറ്റ സഹകരണത്തിന് അറബ് ലോകത്ത് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് ഒന്നാം സ്ഥാനം
- കുവൈത്ത് ഇന്റര്‍നാഷണല്‍ ഖുറാന് അവാര്‍ഡ്: ബഹ്റൈന്‍ മൂന്നാം സ്ഥാനം