
താമരശേരി: അര്‍ദ്ധരാത്രി യുവാക്കള്‍ കോഫി ഷോപ്പ് അടിച്ചുതകര്‍ത്തു. താമരശേരി ചെക്ക് പോസ്റ്റിന് സമീപത്തെ ‘ടേക്ക് എ ബ്രേക്ക്’ എന്ന വഴിയോര വിശ്രമ കേന്ദ്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പിലാണ് ബ്രോസ്റ്റഡ് ചിക്കന്‍ നല്‍കാത്തതിന്റെ പേരില്‍ അക്രമമുണ്ടായത്.
സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു. അഞ്ചു പേരടങ്ങിയ സംഘം കടയുടമയെയും ജീവനക്കാരനെയും മര്‍ദിക്കുകയും കട തകര്‍ക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 12 മണിക്കാണ് സംഭവം.
കടയിലെത്തിയ അഞ്ചംഗ സംഘം ബ്രോസ്റ്റഡ് ചിക്കന്‍ ആവശ്യപ്പെട്ടതായി കടയുടമയായ വിമുക്തഭടന് പൂനൂര് സ്വദേശി സയീദ് (41) പറയുന്നു. ചിക്കന്‍ തീര്‍ന്നുപോയെന്ന് അവരോട് പറഞ്ഞു. എന്നാല്‍ ചിക്കന്‍ കിട്ടിയേ മതിയാകൂ എന്നു പറഞ്ഞാണ് യുവാക്കള്‍ അക്രമം നടത്തിയത്.
