അഗളി: വാഹനത്തിന് മാര്‍ഗതടസ്സമുണ്ടാക്കിയെന്നാരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വൈദ്യുതിത്തൂണില്‍ കെട്ടിയിട്ടു മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍.
ആലപ്പുഴ സ്വദേശി വിഷ്ണുദാസ് (31), ഷോളയൂര്‍ സ്വദേശി റെജി മാത്യു (21) എന്നിവരാണ് അറസ്റ്റിലായത്. ക്ഷീരസംഘങ്ങളില്‍നിന്ന് പാല് ശേഖരിക്കുന്ന വാഹനത്തിന്റെ ഡ്രൈവറും സഹായിയുമാണ് ഇവര്‍. അഗളി ചിറ്റൂര്‍ ഉന്നതിയിലെ സിജു (19) ആണ് ക്രൂരമര്‍ദനത്തിനിരയായത്. 24ന് ഉച്ചകഴിഞ്ഞ് നാലോടെ ചിറ്റൂര്‍- പുലിയറ റോഡില്‍ കട്ടേക്കാടായിരുന്നു സംഭവം. റോഡിലൂടെ നടന്നുവരികയായിരുന്ന സിജു കാല്‍തെറ്റി വീണപ്പോള്‍ മനഃപൂര്‍വം വാഹനത്തിനു മുന്നില്‍ വീണതാണെന്നു പറഞ്ഞ് അതുവഴി വന്ന പിക്കപ് വാനിലെ രണ്ടു പേര് മര്‍ദിച്ചു എന്നാണ് മൊഴി.
മര്‍ദനം സഹിക്കവയ്യാതെ സിജു കല്ലെടുത്തെറിഞ്ഞു. ഏറു കൊണ്ട് പിക്കപ്പിന്റെ ചില്ലു പൊട്ടി. തുടര്‍ന്ന് വണ്ടിയിലുണ്ടായിരുന്നവര്‍ യുവാവിനെ റോഡരികിലെ വൈദ്യുതിത്തൂണില്‍ കെട്ടിയിട്ടു മര്‍ദിച്ചു. അര മണിക്കൂറിനു ശേഷം അതുവഴി വന്ന പരിചയക്കാരാണ് അഴിച്ചുവിട്ടത്.
മര്‍ദനമേറ്റതിന്റെയും കെട്ടിയിട്ടതിന്റെയും പരിക്കുകളോടെ അഗളി ആശുപത്രിയിലെത്തിച്ച യുവാവിനെ ഡ്യൂട്ടി ഡോക്ടര്‍ മരുന്നു നല്കി പറഞ്ഞയച്ചു. അസ്വസ്ഥതകള്‍ കൂടുതലായതോടെ 26ന് കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാല്‍വണ്ടി തടയുകയും കേടുവരുത്തുകയും ചെയ്തതായി ആരോപിച്ച് സിജുവിനെതിരെ വാഹനത്തിന്റെ ഉടമ അഗളി പോലീസില്‍ പരാതി നല്‍കിയിരുന്നു.
Trending
- മലയാളികളുൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളുടെ പണം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് അറസ്റ്റിൽ
- അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദനം: പ്രതികള്‍ അറസ്റ്റില്‍
- കഞ്ചാവ് കൃഷി: ബഹ്റൈനില്‍ മുങ്ങല്‍ വിദഗ്ദ്ധനടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവ്
- മനുഷ്യക്കടത്ത്: ബഹ്റൈനില്‍ രണ്ടുപേര്‍ക്കെതിരെ കുറ്റം ചുമത്തി
- ‘സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍’, നിലപാട് വ്യക്തമാക്കി വി ഡി സതീശന്
- സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ പിച്ച് മത്സര വിജയികളെ പ്രഖ്യാപിച്ചു
- മദീനയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ആരോഗ്യ സേവനങ്ങളെയും ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
- സൗദിയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിലുടനീളം ജൂൺ 6 വെള്ളിയാഴ്ച ബലി പെരുന്നാൾ