കൊച്ചി: നയതന്ത്ര ബാഗ് വഴിയുളള കളളക്കടത്തിൽ യുഎഇ കോൺസുലേറ്റിലെ അറ്റാഷെയോടും പ്രതികൾ സ്വർണ്ണത്തിന്റെ അളവ് കുറച്ചു പറഞ്ഞു. ഓരോ തവണയും കളളക്കടത്ത് നടത്തിയ സ്വർണ്ണത്തേക്കാൾ കുറഞ്ഞ അളവാണ് സ്വപ്ന സുരേഷ് അറിയിച്ചിരുന്നത്. ഇത് അറ്റാഷെ കമ്മീഷൻ തുക കൂടുതൽ ചോദിച്ചതോടെയാണെന്ന് പ്രതികൾ കസ്റ്റംസിന് മൊഴി നൽകി.
മൂന്ന് കിലോ സ്വർണ്ണത്തിന് 1500 ഡോളറായിരുന്നു യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ കമ്മീഷൻ. ഇതിൽ കൂടുതല്‍ എത്തിയാൽ കൂടുതൽ കമ്മീഷൻ വേണമെന്ന് അറ്റാഷേ ആവശ്യപ്പെട്ടെന്നാണ് സ്വപ്നയുടെ മൊഴി. കമ്മീഷൻ ഇനത്തിൽ ലഭിച്ച ലാഭം സ്വപ്നയും സരിത്തും സന്ദീപും ചേർന്ന് പങ്കിട്ടെടുത്തെന്നും മൊഴിയിലുണ്ട്.