
കോഴിക്കോട്: നഗരാതിര്‍ത്തിയിലെ പറമ്പില്‍ കടവില്‍ പുലര്‍ച്ചെ എ.ടി.എം. കവര്‍ച്ചാ ശ്രമത്തിനിടെ യുവാവ് പിടിയില്‍. മലപ്പുറം സ്വദേശി വിജേഷിനെയാണ് (38) ചേവായൂര്‍ പോലീസ് പിടികൂടിയത്.
പുലര്‍ച്ചെ 2.30ന് പോലീസ് പട്രോളിംഗിനിടെയാണ് ഒരു
ധനകാര്യ സ്ഥാപനത്തിന്റെ എ.ടി.എം. ഷട്ടര്‍ താഴ്ത്തിയ നിലയില്‍ കാണപ്പെട്ടത്. ഉള്ളില്‍ വെളിച്ചവും ആളനക്കവും ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പോലീസ് സംഘം പരിശോധിച്ചു. എ.ടി.എമ്മിനു പുറത്ത് ഗ്യാസ് കട്ടര്‍ കണ്ടതോടെ പോലീസ് ഷട്ടര്‍ തുറക്കാന്‍ ശ്രമിച്ചു. അപ്പോള്‍ അകത്തുണ്ടായിരുന്ന യുവാവ് ഭീഷണിപ്പെടുത്തി.
സി.പി.ഒമാരായ എം. മുക്തിദാസ്, എ. അനീഷ്, ഡ്രൈവര്‍ എം. സിദ്ദിഖ് എന്നിവര്‍ യുവാവിനെ ബലം പ്രയോഗിച്ച് പിടികൂടി. അസി. കമ്മിഷണര്‍ എ. ഉമേഷിനെ വിവരമറിയിച്ചു. ഇന്‍സ്പെക്ടര്‍ സജിത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസുകാരെത്തി പ്രതിയെ ചേവായൂര്‍ സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്യുകയാണ്.
