തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി പൂർണമായി ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെഎസ്ഇബി സമവായം ഉണ്ടായാൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് വൈദ്യുതി ബോർഡിൻ്റെ തീരുമാനം. സംസ്ഥാന സർക്കാരിന്റെ എൻഓസിക്ക് 2027 വരെ കാലാവധിയുണ്ട്.
അതിരപ്പിള്ളി പദ്ധതിക്കുള്ള കേന്ദ്ര പാരിസ്ഥിതിക അനുമതിയും സാങ്കേതിക സാമ്പത്തിക അനുമതിയുടേയും കാലാവധി 2019 മെയിൽ അവസാനിച്ചിരുന്നു. പദ്ധതി വന്നാൽ മുങ്ങിപ്പോകുമായിരുന്ന വനമേഖലയിലെ മരങ്ങൾ മുറിക്കാനും അതിനുളള നഷ്ടപരിഹാവുമായി 4.11 കോടി രൂപ വൈദ്യുതി ബോർഡ് 2001ൽ വനം വകുപ്പിന് കൈമാറിയിരുന്നു.
പലിശയില്ലാതെ ഈ പണം രണ്ട് പതിറ്റാണ്ടോളം വനം വകുപ്പിന്റ കയ്യിലായിരുന്നു. പദ്ധതി സംബന്ധിച്ച് ഇനിയും ഉറപ്പില്ലാത്ത സാഹചര്യത്തിൽ ഈ പണം വൈദ്യുതി വകുപ്പിന് തിരിച്ചു നൽകാൻ വകുപ്പ് തല ചർച്ചയിൽ ധാരണയായിരുന്നു. ഇതോടെയാണ് പദ്ധതി ഉപേക്ഷിച്ചു എന്ന രീതിയിലുള്ള വിലയിരുത്തൽ പല കോണുകളിൽ നിന്നും ഉയർന്നത്.
Trending
- ബഹ്റൈന്‍ നിയമമന്ത്രിയും ഇന്ത്യന്‍ അംബാസഡറും കൂടിക്കാഴ്ച നടത്തി
- ബഹ്റൈനില്‍ നിരോധിത ട്രോളിംഗ് വലകള്‍ ഉപയോഗിച്ച ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റില്‍
- അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യ വിമാനം അമൃത്സറിലിറങ്ങി
- മഹാകുംഭമേളയില്‍ പുണ്യ സ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
- പത്തനംതിട്ടയിലെ മര്‍ദനം; പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്
- ഗാസയെ കടല്‍ത്തീര സുഖവാസകേന്ദ്രമാക്കി മാറ്റും- ട്രംപ്
- പകുതി വിലയ്ക്ക് സ്കൂട്ടര്‍: തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റും പ്രതി
- സ്വര്‍ണവില; 63,000 കടന്ന് റെക്കോര്‍ഡ് കുതിപ്പ്