കണ്ണൂർ :- സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ മേൽക്കൂരയുള്ള സ്ഥലത്ത് സുരക്ഷിതമായ പാർക്കിംഗ് സuകര്യം ഏർപ്പെടുത്തണമെന്ന് കരാറുകാർക്ക് നിർദ്ദേശം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ റയിൽവേക്ക് ഉത്തരവ് നൽകി.
ഇല്ലെങ്കിൽ കരാറുകാർക്കെതിരെ ദക്ഷിണ റയിൽവേ കരാർ ലംഘനത്തിന് നടപടിയെടുക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പാലക്കാട് സീനിയർ റയിൽവേ ഡിവിഷണൽ മാനേജർക്ക് ഉത്തരവ് നൽകി. സ്വീകരിച്ച നടപടികൾ രണ്ട് മാസത്തിനകം കമ്മീഷനെ അറിയിക്കണം. പാർക്കിംഗ് ഫീസ് നിയമാനുസരണം വാങ്ങണമെന്നും കൃത്യമായ രസീത് നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഡിവിഷണൽ റയിൽവേ മാനേജർ കമ്മീഷനിൽ സമർപ്പിച്ച വിശദീകരണത്തിൽ സംസ്ഥാനത്തെ റയിൽവേ സ്റ്റേഷനുകളിലുള്ള പാർക്കിംഗ് സ്വകാര്യ ഏജൻസികൾക്ക് കരാർ നൽകിയിരിക്കുകയാണെന്ന് പറയുന്നു. പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ സുരക്ഷിതത്വം കരാറുകാരന്റെ ഉത്തരവാദിത്വമാണെന്നും റിപ്പോർട്ടിലുണ്ട്. മേൽക്കൂരയുള്ള പാർക്കിംഗ് സuകര്യം ഏർപ്പെടുത്തേണ്ടത് കരാറിന്റെ ഭാഗമാണെന്നും റിപ്പോർട്ടിലുണ്ട്.
റയിൽവേയുടെ പാർക്കിംഗ് നയം കമ്മീഷൻ പരിശോധിച്ചു. നയത്തിലെ 18.6 വ്യവസ്ഥ പ്രകാരം പാർക്ക് ചെയ്യുന്ന വാഹനത്തിന്റെയും ഇന്ധനം, ഹെൽമറ്റ് ഉൾപ്പെടെയുള്ള സാധനങ്ങളുടെയും സുരക്ഷ കരാറുകാരന്റെ ഉത്തരവാദിത്വമാണെന്ന് പറയുന്നു. 18.10 വ്യവസ്ഥ പ്രകാരം മേൽക്കൂരയുള്ള പാർക്കിംഗ് സuകര്യം അനുവദിക്കേണ്ടതും കരാറുകാരന്റെ ഉത്തരവാദിത്വമാണ്.
എന്നാൽ എല്ലാം കരാറുകാരന്റെ ഉത്തരവാദിത്വമെന്ന് പറഞ്ഞ് റയിൽവേക്ക് നിശബ്ദത പാലിക്കാൻ കഴിയില്ലെന്ന് ഉത്തരവിൽ പറയുന്നു. കരാറുകാരൻ നിയമാനുസരണം പ്രവർത്തിച്ചില്ലെങ്കിൽ നടപടിയെടുക്കാൻ റയിൽവേക്ക് ഉത്തരവാദിത്വമുണ്ടെന്ന് ഉത്തരവിൽ പറയുന്നു. കണ്ണപുരം, പരപ്പനങ്ങാടി റയിൽവേസ്റ്റേഷനുകളിൽ വാഹനപാർക്കിങ്ങിന്റെ പേരിലുള്ള കൊള്ളക്കെതിരെ മൊറാഴ സ്വദേശി പി.പി. ഗിരീഷ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
Trending
- പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി; പാലക്കാട്ട് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
- ഗൾഫ് പ്രവാസികൾക്ക് ഇനി കൂടുതൽ സന്തോഷം ; വമ്പൻ പ്രഖ്യാപനവുമായി എയർ ഇന്ത്യ
- 15,000 കോടിയുടെ മെത്താംഫെറ്റമിൻ പിടികൂടിയ കേസ്: പ്രതിയായ ഇറാൻ പൗരനെ വെറുതേവിട്ടു
- ‘ഈ ഫ്ളക്സ് സ്ഥാപിച്ചവർക്ക് അതിനെങ്ങനെയാണ് ധൈര്യം വന്നത്?’, ഉദ്യോഗസ്ഥർ ഉത്തരവാദികളെങ്കിൽ അച്ചടക്ക നടപടിയടക്കം സ്വീകരിക്കണമെന്ന് ഹൈക്കോടതി
- കൊച്ചി ഉള്‍പ്പെടെ ഏഴ് വിമാനത്താവളങ്ങളില്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ പ്രോഗ്രാം
- “കണ്ണ് കാണില്ല, രണ്ട് മാസം മുമ്പ് ഗോപൻ സ്വാമിയുടെ വീട്ടിൽ പോയപ്പോൾ ഭാര്യയും മകനും പറഞ്ഞത്”; പരിസരവാസിയുടെ വെളിപ്പെടുത്തൽ
- അന്‍വര്‍ എന്തും പറയുന്ന ആള്;പ്രതിപക്ഷ നേതാവിനെതിരായ ആരോപണത്തില്‍ എന്റെ ഓഫീസ് ഇടപെട്ടിട്ടില്ല.
- വ്യക്തിപൂജയ്ക്ക് നിന്ന് കൊടുക്കില്ല, അധിക്ഷേപത്തിനിടെ ലേശം പുകഴ്ത്തൽ വന്നാൽ അതിൽ അസ്വസ്ഥത ഉള്ളവർ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി