ന്യൂഡല്‍ഹി: മറ്റ് രാജ്യങ്ങളിലേക്ക് കടന്ന ഖലിസ്ഥാന്‍ ഭീകരരുടെ പട്ടിക തയാറാക്കി എന്‍ഐഎ. 19 ഭീകരരുടെ പട്ടിക ഇതുവരെ തയാറാക്കിയതായി എന്‍ഐഎ അറിയിച്ചു. അമേരിക്ക, കാനഡ, ബ്രിട്ടന്, പാക്കിസ്ഥാന് തുടങ്ങിയ രാജ്യങ്ങളിലേക്ക് കടന്നവരുടെ പേരാണ് പട്ടികയില്‍ ഉള്ളതെന്നാണ് വിവരം. ഇവരുടെ ഭാരതത്തിലെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിന്റെ ഭാഗമായാണ് നടപടി. ഖലിസ്ഥാന്‍ ഭീകരൻ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാരത-കാനഡ തര്‍ക്കം തുടരുന്നതിനിടെയാണ് ഭാരതത്തിന്റെ നീക്കം. ഖലിസ്ഥാന്‍ ഭീകരര്‍ക്കെതിരെ കടുത്ത നടപടികളിലേക്ക് കടക്കാന്‍ കഴിഞ്ഞ ദിവസം എന്‍ഐഐ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ നിജ്ജാറിന്റെ ജലന്ധറിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നോട്ടീസ് പതിപ്പിച്ചിരുന്നു. മറ്റൊരു ഖലിസ്ഥാന്‍ തേനാവായ ഗുര്പട്വന്ത് സിംഗ് പന്നുവിന്റെ ചത്തീഡ്ഗഡിലെ സ്വത്തും കണ്ടുകെട്ടാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. ആഡംബരനൗക, സിനിമ, കനേഡിയന്‍ പ്രീമിയര്‍ ലീഗ് എന്നിവിടങ്ങളില്‍ ഖലിസ്ഥാന്‍ ഭീകരര്‍ നിക്ഷേപം നടത്തിയതായും എന്‍ഐഎ കണ്ടെത്തിയിരുന്നു. തായ്ലന്റിൽ ബാറുകളും ഹോട്ടലുകളുമൊക്കെ നടത്താനും ഇവര്‍ പണം ചെലവഴിച്ചതായി എഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു.
Trending
- ബഹ്റൈന്‍ ദേശീയ ബാലാവകാശ കമ്മീഷന് ലോക ശിശുദിനം ആഘോഷിച്ചു
- ജീവകാരുണ്യ പുനരധിവാസ കേന്ദ്രങ്ങള്‍: ബഹ്റൈന്‍ റിഫോര്മേഷന് ഡയറക്ടറേറ്റ് ശില്പശാല നടത്തി
- സജി ചെറിയാൻ രാജിവെക്കേണ്ടെന്ന് സി.പി.എം.
- എം. സി. എം. എ മരണാനന്തര ധനസഹായം കൈമാറി
- കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാർ ദുരിതത്തില്‍
- കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി പൊലീസ്
- ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്