കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ കോഴിക്കോട് സ്വദേശികളുടെ 1.85 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) . നെടുമ്പാശ്ശേരിയില്‍ നിന്നും 20 കിലോ സ്വര്‍ണ്ണക്കള്ളക്കടത്ത് പിടികൂടിയ കേസിലാണ് നടപടി. ഈ കേസിലെ പ്രതികളായ ടി.കെ ഫായിസ്,അഷ്റഫ് കല്ലുങ്കല്‍, വൈ.എം സുബൈര്‍, അബ്ദുല്‍ റഹീം എന്നിവരുടെ ഒരു വീട്, ഫ്ളാറ്റ്, സ്ഥിരനിക്ഷേപം, ഭൂമി എന്നിവയുള്‍പ്പെടെയുള്ള വസ്തുവകകളാണ് കണ്ടുകെട്ടിയത്. 2013-ൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിൽ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് എന്‍ഫോഴ്സ്മെന്റ് നടപടി എടുത്തിരിക്കുന്നത്.


