
മനാമ: ബഹ്റൈനിലെ ഗുദൈബിയയിലെ ഒരു വീടിന് തീവെച്ച കേസില്‍ ഒരു ഏഷ്യക്കാരനെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് അധികൃതര്‍ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പരാതി ലഭിച്ചയുടന്‍ അധികൃതര്‍ അന്വേഷണമാരംഭിക്കുകയും 24 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടുകയുമായിരുന്നു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള നടപടികള്‍ സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു.


