മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന അതി തീവ്ര ചുഴലിക്കാറ്റ് ‘അസാനി’യുടെ ശക്തി കുറയുന്നു. മെയ് 10 വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന അസാനി വടക്കൻ ആന്ധ്രാ പ്രദേശ് -ഒഡിഷ തീരത്തിനു സമീപമെത്തിയ ശേഷം വടക്ക്- വടക്ക് കിഴക്ക് ദിശ മാറി ഒഡിഷ തീരത്തിനു സമീപമെത്തി ശക്തി കുറഞ്ഞ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
