മുബൈ : ഒക്ടോബർ 8 ഷാരൂഖ് ഖാന്റെ മുംബൈയിലുള്ള മന്നത്ത് എന്ന വീട്ടിൽ ആഘോഷ ദിവസമാണ്. ഇന്നാണ് ബോളിവുഡിലെ കിംഗ് ഖാന്റെ ഭാര്യ ഗൗരി ഖാന്റെ പിറന്നാൾ.എന്നാൽ ഇക്കുറി മന്നത്തിൽ ആഘോഷങ്ങളൊന്നുമില്ല. അമ്മയുടെ 51ാം പിറന്നാൾ ദിനം ലഹരിമരുന്ന് കേസിൽ മകൻ ജാമ്യം തേടി കോടതിയുടെ മുന്നിലാണ്.
പിറന്നാൾ ദിനം സന്തോഷ വാർത്ത എത്തുമെന്ന പ്രതീക്ഷയിലായിരിക്കും ഗൗരി ഖാൻ. ആര്യൻ ഖാൻ ജാമ്യം ലഭിച്ച് വീട്ടിലേക്ക് മടങ്ങി വരുന്നത് കാത്തിരിക്കുകയാണ് ഷാരൂഖ് ഖാന്റെ ആരാധകരും.ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് ആര്യൻ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിലവിൽ പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് താരപുത്രൻ.കഴിഞ്ഞ ശനിയാഴ്ച്ചയാണ് ആര്യൻ ഖാൻ അടക്കം ഏഴ് പേരെ എൻസിബി അറസ്റ്റ് ചെയ്തത്.
Trending
- ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രി പ്രധാന സ്കൂളുകൾ സന്ദർശിച്ചു
- ‘പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും’; വിലക്കയറ്റത്തിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച തുടങ്ങി
- തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു !!!
- ‘കരുതൽ’ ഇനി കൂടുതൽ പേരിലേക്ക്; അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിന്റെ ആരോഗ്യ പദ്ധതി വിപുലീകരിച്ചു
- പാലിയേക്കര ടോള്‍ പിരിവില്‍ തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി, അതുവരെ വിലക്ക് തുടരും
- പാൽ വില കൂട്ടും, വർധന ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ, മന്ത്രി ജെ ചിഞ്ചുറാണി
- തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുപ്പിച്ച് രാഹുൽ; വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്ന് വെല്ലുവിളി
- ഇസ ടൗണിലെ മാർക്കറ്റിൽ സുരക്ഷാ പരിശോധന