തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ മേയറാകാൻ ആര്യ രാജേന്ദ്രൻ എന്ന 21 കാരിയെ തിരഞ്ഞെടുത്ത് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ്. തിരുവനന്തപുരം ആള് സെയിന്റ്സ് കോളജിലെ ബിഎസ്സി വിദ്യാര്‍ഥിയായ ആര്യ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്. ബാലജനസംഘം സംസ്ഥാന പ്രസിഡന്റും സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്.
ഇതോടെ രാജ്യത്ത് തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന അപൂർവ നേട്ടവും ആര്യയ്ക്ക് സ്വന്തമാകും. മുടവന്‍മുഗളില്‍ നിന്നുള്ള വാര്‍ഡ് കൗണ്‍സിലറാണ് ആര്യ രാജേന്ദ്രന്. ജമീല ശ്രീധര്‍ മേയറാകുമെന്നാണ് നേരത്തെ കരുതിയിരുന്നത്. പക്ഷേ പാര്‍ട്ടി ഒടുവില്‍ തിരഞ്ഞെടുത്തത് 21കാരിയായ ആര്യ രാജേന്ദ്രനെയാണ്. ജമീല ശ്രീധരനെ മേയറാക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രന് നറുക്ക് വീഴുന്നത്.