ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് വിദ്യാർഥികൾക്ക് പാഠപുസ്തകം വിതരണം ചെയ്യാതിരിക്കാനുള്ള കാരണമാകുന്നില്ലെന്ന് ദില്ലി ഹൈക്കോടതി. ‘മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് കെജ്രിവാളാണ്. എന്നാൽ, അദ്ദേഹം ഇല്ലാത്തതിന്റെ പേരിൽ കുട്ടികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കാനാകില്ലെന്ന് ആക്റ്റിങ്ങ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മൻമീത് പ്രീതം സിങ് അറോറ എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. ദേശീയ താൽപര്യങ്ങളും പൊതുതാൽപര്യങ്ങളും കണക്കിലെടുത്ത് മുഖ്യമന്ത്രി പദവി കൈയ്യാളുന്ന വ്യക്തികൾ ദീർഘകാലമോ അനിശ്ചിതകാലമോ ഓഫീസിൽ ഇല്ലാതിരിക്കുന്നത് ഉചിതമല്ലെന്ന നിരീക്ഷണവും ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി.
Trending
- 15 കാരന് തോക്ക് കൊണ്ട് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; നാലു വയസുകാരന് മരിച്ചു
- സ്കൂള്‍ വരാന്തയില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്
- ഖത്തര്‍ അമീറിന് വന്‍ വരവേല്‍പ്പ്, ആലിംഗനം ചെയ്തു പ്രധാനമന്ത്രി
- മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം; വിയോജിപ്പ് അറിയിച്ച് രാഹുല്‍ ഗാന്ധി
- സിപിഎമ്മിനെ നരഭോജികളോട് ഉപമിച്ച പോസ്റ്റ് നീക്കി തരൂര്‍
- പിതാവിന് ചികിത്സാസഹായം നൽകാമെന്നു പറഞ്ഞ് പീഡനശ്രമം; മലപ്പുറം സ്വദേശിക്കെതിരെ പെൺകുട്ടിയുടെ പരാതി
- ‘പുട്ടടിയെന്ന് പറഞ്ഞതില്‍ ഉറച്ചു നില്ക്കുന്നു,പിടി ഉഷയ്ക്ക് കേരളത്തോട് പ്രതിബദ്ധതയില്ല’: വി അബ്ദുറഹിമാന്
- IYC ഇന്റർനാഷണൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു