ഐസ്വാൾ: ക്യാമ്പുകൾ വിഘടനവാദികൾ പിടിച്ചെടുത്തതിന് പിന്നാലെ മിസോറാമിലേക്ക് അഭയം തേടി മ്യാൻമർ സൈനികർ.150ഓളം സൈനികർ മിസോറാമിലെ ലോംഗ്ട്ലായ് ജില്ലയിലേക്ക് കടന്നതായി അസം റൈഫിൾസ് ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മ്യാൻമറിലെ സെെനികർ ആയുധങ്ങളുമായി രക്ഷപ്പെട്ട് അസം റെെഫിൾസിനെ സമീപിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.അരാക്കൻ വിഘടനവാദ സംഘങ്ങൾ ക്യാമ്പുകൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇവർ അഭയം തേടിയത്. ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മ്യാൻമർ സെെനികരും അരാക്കൻ വിഘടനവാദികളുമായി വെടിവയ്പ്പുണ്ടായിരുന്നതായും ഉദ്യോഗസ്ഥൻ അറിയിച്ചു.രാജ്യത്തെത്തിയ സൈനികരിൽ പലർക്കും ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു. നിലവിൽ അവർ അസം റൈഫിൾസിന്റെ സുരക്ഷിതത്വത്തിലാണ്.ഉടൻ തന്നെ സൈനികരെ മ്യാൻമറിലേക്കയക്കുമെന്നാണ് ലഭിക്കുന്ന വിവരം. മ്യാൻമർ സർക്കാരുമായും കേന്ദ്ര വിദേശകാര്യമന്ത്രാലയവുമായി ചർച്ചകൾ പുരോഗമിക്കുകയാണ്, അസം റെെഫിൾസ് ഉദ്യോഗസ്ഥൻ പറഞ്ഞു
Trending
- ദീപാവലി ആഘോഷം: ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ്: ദേശീയ പതാകയുയര്‍ത്തി
- ബഹ്റൈനില്‍ വൈദ്യുതി, ജല സേവന ആപ്പ് ഇല്ലാതാകുന്നു
- ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ബഹ്റൈനി സമൂഹം
- പാക്- അഫ്ഗാന് വെടിനിര്‍ത്തല്‍ കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- മദ്ധ്യപൗരസ്ത്യ മേഖലയിലെ കുടുംബ സംരംഭങ്ങള്‍ക്കായുള്ള കൈപ്പുസ്തകം ബഹ്റൈനില്‍ പുറത്തിറക്കി
- മുഹൂർത്ത വ്യാപാരത്തിൽ തിളങ്ങി ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും കുതിച്ചു
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച

