ചണ്ഡീഗഡ്: കരസേനയുടെ ഹെലികോപ്റ്റർ ജമ്മു കശ്മീരിലെ കത്തുവ ജില്ലയിലെ രഞ്ജിത് സാഗർ ഡാം തടാകത്തിൽ തകർന്നുവീണു. പഞ്ചാബിലെ പത്താൻകോട്ട് ജില്ലയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അണക്കെട്ട്. പതിവ് യാത്രയ്ക്കിടെയാണ് അപകടം നടന്നത്.
ആളപായമില്ലെന്നും പൈലറ്റും സഹ പൈലറ്റും സുരക്ഷിതരാണെന്നുമാണ് റിപ്പോർട്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പൊലീസിന്റെയും സൈന്യത്തിന്റെയും ടീമുകളും സ്ഥലത്തുണ്ട്. അപകടത്തിന് ഇടയാക്കിയ കാരണം വ്യക്തമല്ല.
“പത്താൻകോട്ടിലെ രഞ്ജിത് സാഗർ അണക്കെട്ടിൽ ഒരു സൈനിക ഹെലികോപ്റ്റർ തകർന്ന വാർത്തയിൽ ആശങ്കയുണ്ടെന്ന്” പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ട്വീറ്റ് ചെയ്തു. “