യെരേവാന്‍: അര്‍മേനിയ-അസര്ബൈജാന് യുദ്ധത്തിന് താല്‍ക്കാലിക വിരാമം. മാനുഷികമായ പരിഗണനവച്ച് ഇരുരാജ്യങ്ങളും നാഗോര്‍ണോ-കാരാബാഗ് മേഖലയില്‍ നടത്തിവന്ന ആക്രമങ്ങളാണ് നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചത്. ഇരുരാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാരുടെ സംയുക്ത പ്രസ്താവനയാണ് പുറത്തുവന്നിരിക്കുന്നത്.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വെടിനിര്‍ത്തല്‍ കരാറാണ് ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചത്. ആദ്യത്തേത് ഈ മാസം 10-ാം തീയതി റഷ്യയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണുണ്ടായത്. 1988 മുതലാണ് ഇരുരാജ്യങ്ങളും തമ്മില്‍ നാഗാര്‍ണോ-കാരാബാഗ് മേഖലയ്ക്കായി കൊമ്പുകോര്‍ക്കാന്‍ തുടങ്ങിയത്. സമാധാനചര്‍ച്ചകളെ തുടര്‍ന്ന് 1994ല്‍ ആദ്യമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും അതിര്‍ത്തി മേഖലകളില്‍ ഏറ്റുമുട്ടലുകള്‍ പതിവായിരുന്നു.