ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കാനിരിക്കെ, അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു.രാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി കോവിന്ദിനെ ആവര്‍ത്തിക്കാന്‍ സാധ്യതയില്ല, പാര്‍ട്ടിയോ ആര്‍എസ്എസോ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനെ പരമോന്നത ഭരണഘടനാ സ്ഥാനത്തേക്ക് അനുകൂലിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും ഉള്ള ബന്ധം കഴിഞ്ഞ ഒരു വര്‍ഷമായി മോശമായതായി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെങ്കിലും, സ്വാഭാവികമായും തന്റെ സീനിയോറിറ്റിയും വിശ്വസ്തതയും പ്രതിഫലം ലഭിക്കണമെന്ന് നായിഡു ആഗ്രഹിക്കുന്നുവെന്ന് ബിജെപി ഉള്‍പ്പടെയുള്ളവര്‍ പറയുന്നു. ഉപരാഷ്ട്രപതി സ്ഥാനത്തേക്കും നായിഡു ആവര്‍ത്തിക്കാന്‍ സാധ്യതയില്ല.
ജൂണ്‍ പകുതിയോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യപ്പെടുകയും ഒരു മാസത്തിന് ശേഷം വോട്ടെടുപ്പ് നടത്തുകയും ചെയ്യുക എന്നതാണ് കണ്വെന്ഷന്. ഇതിന് പിന്നാലെയാണ് രാജ്യസഭാ ചെയര്മാന് കൂടിയായ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്. പ്രാദേശിക നേതാക്കളുടെ, പ്രത്യേകിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അഭിപ്രായവും പരിഗണിക്കപ്പെടാനാണ് സാധ്യത. അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതായിരിക്കും.ഗോത്രവര്‍ഗ വനിതാ നേതാക്കളായ അനുസൂയ ഉയ്കെയും (ഛത്തീസ്ഗഢ് ഗവര്‍ണര്‍), ദ്രൗപതി മുര്‍മുവും (മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍) ആണ് പ്രസിഡന്റിനായി ചര്‍ച്ച ചെയ്യുന്നത്. അതേസമയം രാഷ്ട്രപതി സ്ഥാനത്തേക്ക് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനേയും ബി.ജെ.പി പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.ആരിഫ് മുഹമ്മദ് ഖാന്റെ ഉദാരനിലപാട് അദ്ദേഹത്തിന് അനുകൂലമാണെന്നാണ് സൂചന. അതേസമയം, ആരിഫ് മുഹമ്മദ് ഖാനെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഹിന്ദുത്വമുഖത്തിന് പരിക്കേല്‍ക്കുമോയെന്ന ആശങ്കയും ബി.ജെ.പിക്കുണ്ട്. ഉപരാഷ്ട്രപതി സ്ഥാനത്തേക്കും ആരിഫ് മുഹമ്മദ് ഖാന് പരിഗണനയിലുണ്ട്.
