കൂത്താട്ടുകുളം: കാക്കൂരില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെ വീട്ടില്‍നടന്ന ബര്‍ത്ത്ഡേ പാര്‍ട്ടിക്കിടയില്‍ ശബ്ദം കൂടിയതിനെച്ചൊല്ലി അയല്‍വാസിയുമായുണ്ടായ തര്‍ക്കം അക്രമത്തിലെത്തി. സംഭവത്തില്‍ കാക്കൂര്‍ മങ്ങാട്ട് ശശിയുടെ ഭാര്യ ഷീല (48) മകന് കണ്ണന് (26) എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ വീട്ടിലേക്ക് പടക്കമെറിഞ്ഞതിനെ തുടര്‍ന്ന് കൂത്താട്ടുകുളം പോലീനെ വിളിച്ചുവരുത്തിയെന്ന് ശശിയുടെ പരാതിയില്‍ പറയുന്നു. കുറേസമയം കാവല്‍ കിടന്നതിനുശേഷം പോലീസ് തിരികെപോയി.രാത്രിയില്‍ പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി അടുത്തവീട്ടില്‍നിന്നും പാട്ടുകള്‍ ഉയര്‍ന്നുവന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് നാലുപേര്‍ വീട്ടിലേക്ക് കയറിവന്ന് ആക്രമിച്ചുവെന്നാണ് പരാതി. സംഭവത്തിലുള്‍പ്പെട്ട അയല്‍വാസിയും പരിക്കേറ്റ് ചികിത്സയിലാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പോലീസ് അന്വേഷണം തുടങ്ങി.
Trending
- ബഹ്റൈനില്‍ കഴിഞ്ഞ വര്‍ഷം നട്ടുപിടിപ്പിച്ചത് 2.4 ദശലക്ഷം വൃക്ഷങ്ങള്‍
- ഏഷ്യക്കാരനെ കൊലപ്പെടുത്തിയ കേസ് കോടതിക്ക് വിട്ടു
- കോംഗോയിലെ ഖനി അപകടം: ബഹ്റൈന്‍ അനുശോചിച്ചു
- ബഹ്റൈന്‍ ഭവന മന്ത്രാലയത്തിന് ഗള്‍ഫ് എഞ്ചിനീയറിംഗ് യൂണിയന് അവാര്‍ഡ്
- ലോക ഗവണ്മെന്റ് ഉച്ചകോടിയില്‍ ബഹ്റൈനും യു.എ.ഇയും ധാരണാപത്രം ഒപ്പുവെച്ചു
- നടത്തത്തിനിടയില്‍ മയക്കുമരുന്ന് കച്ചവടം: മൃഗസ്നേഹിയായ യുവതിയെ കോടതിയില്‍ ഹാജരാക്കി
- ബഹ്റൈന്‍ കര്‍ഷക വിപണിയില്‍ ഒമ്പതാം ആഴ്ചയോടെ 212 ടണ്‍ പ്രാദേശിക പച്ചക്കറി വില്‍പ്പന
- മദ്യപിച്ച് വാഹനമോടിച്ച് ഭാര്യയുടെ മരണം: ഗള്‍ഫ് പൗരനെതിരായ കേസില്‍ വിധി മാര്‍ച്ച് 17ന്


