അരീക്കോട്: നിരവധി അന്താരാഷ്ട്രാ ഫുട്ബോള്‍ താരങ്ങള്‍ക്ക് ജന്മം കൊടുത്ത അരീക്കോട് ഫുട്ബോളിന്റെ ഹബ്ബായി മാറുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. ഏറനാട് ഫുട്ബോള്‍ അക്കാദമിയുടെ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറനാട്ടില്‍ ഫുട്ബോളിന് അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണുള്ളത്. ഇതിന് അക്കാദമി വഴികാട്ടിയാവട്ടെ സ്പീക്കര്‍ പറഞ്ഞു. അക്കാദമിയുടെ ലോഗോ മുന്‍ അന്താരാഷ്ട്രാ ഫുട്ബോള്‍ താരം ഐ.എം വിജയന് പ്രകാശനം ചെയ്തു. അക്കാദമി പ്രസിഡന്റ് യു. ഷറഫലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അസൈന്‍ കാരാട്, ഖജാഞ്ചിയും കെ.എഫ്.എ വൈ.പ്രസിഡന്റുമായ കാഞ്ഞിരാല അബ്ദുല്‍ കരീം തുടങ്ങിയവര്‍ സംസാരിച്ചു. ഫിഫാ മുന്‍ മാച്ച് കോ-ഓര്‍ഡിനേറ്റര്‍ ഡോ. അബ്ദുസ്സലാം കണ്ണിയന്‍, ഡോ. അബ്ദുല്ല ഖലീലും സെമിനാറിന് നേതൃത്വം നല്കി.
Trending
- മദ്യപാനത്തിനിടെ ലൈംഗികാതിക്രമം; രാമനാട്ടുകരയില്‍ യുവാവ് കൊല്ലപ്പെട്ടു
- വോയിസ് ഓഫ് ട്രിവാന്‍ഡ്രം വനിതാ വിഭാഗം ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
- കെ.എസ്.സി.എ. എം.ടിയെ അനുസ്മരിച്ചു
- ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസ്: പ്രാഥമിക യോഗ്യതാ മത്സരങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ ബേയില്‍ കോസ്റ്റ് ഗാര്‍ഡ് ബോധവല്കരണ കാമ്പയിന് നടത്തി
- സ്ത്രീകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു
- വിപണി ഉണര്വിന് കരുത്തേകുന്ന ബജറ്റ്: എം.എ. യൂസഫലി
- മന് കീ ബാത്ത് ക്വിസ് വിജയികളെ കേന്ദ്രമന്ത്രി ശ്രീ ജോര്‍ജ് കുര്യൻ അനുമോദിച്ചു