തൃശൂർ: കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച് തൃശൂർ അതിരൂപതാ. കോൺഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണ്. ബിജെപിയുടെ മുദ്രാവാക്യത്തിന് നേതാക്കൾ കുട ചൂടി കൊടുക്കരുതെന്നും അതിരൂപതാ മുഖപത്രം ‘കത്തോലിക്കാസഭ’ തുറന്നടിച്ചു.രാഹുൽ ഗാന്ധിയുടെ ഇരട്ടത്താപ്പാണെന്നും ജനം അംഗീകരിക്കില്ലെന്നും ലേഖനത്തിൽ പറയുന്നു. നേതൃത്വമില്ലായ്മയും ഉൾപ്പോരും കുതികാൽവെട്ടും കോൺഗ്രസിന് തന്നെ നാണക്കേടാണ്. പേരിൽ ഗാന്ധി ഉണ്ടായതുകൊണ്ട് വിജയം കാണാനാവില്ലെന്നും മുഖപത്രം വിമർശിക്കുന്നു.
നേതാക്കൾ തമ്മിലടിച്ച് ബിജെപിയെ സഹായിക്കുകയാണെന്നും മുഖപത്രം വിമർശിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് പരാജയവും ലേഖനത്തിൽ പരാമർശിക്കുന്നു.
