
മനാമ: അറാദ് അയ്യപ്പ സേവാ സമിതിയും അറാദ്അയ്യപ്പ ഭക്തരും സംയുക്തമായി അറാദ് ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ വെച്ച് ഹരി പ്രകാശനെ ആദരിച്ചു. ക്ഷേത്ര പൂജാരി സുഭാഷ് സ്വാമി അറാദ് ശ്രീഅയ്യപ്പാ നാമത്തിൽ ഹരി പ്രകാശന് സ്നേഹ ഉപകാരം നൽകി ആദരിച്ചു. കെ പി രാജൻ, ശശികുമാർ ,ക്ഷേത്ര ഭാരവാഹികൾ എന്നിവർ ആശംസകൾ നേർന്നു. മറ്റു അയ്യപ്പ ഭക്തരും ചടങ്ങിൽ സന്നിദ്ധരായിരുന്നു.

