
മനാമ: അറബിക്, പഞ്ചാബി രുചികൾ ഒരുക്കിക്കൊണ്ട് ദാനാ മാളിൽ ‘അറബ് പഞ്ചാബ്’ റസ്റ്റാറന്റ് ആരംഭിച്ചു. സ്വാദിഷ്ടമായ പഞ്ചാബി തനത് രുചികൾക്കൊപ്പം അറബിക് രുചികളും ഇവിടെ ആസ്വദിക്കാനാകും. ലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ ജുസെർ രൂപവാല റസ്റ്റാറന്റിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചു.

ആലൂ പൊറോട്ട, അമൃത്സരി കുൽച്ച, പ്രശസ്തമായ പഞ്ചാബി ലസി, സസ്യ, സസ്യേതര ഉച്ചഭക്ഷണം തുടങ്ങിയവ ഇവിടെ ലഭിക്കും. ബട്ടർ ചിക്കൻ, തന്തൂരി ടിക്ക, വിവിധതരം കറികൾ എന്നിവയും ഇവിടെ ആസ്വദിക്കാം.

പഞ്ചാബി ഭക്ഷണ ശീലങ്ങൾ ബഹ്റൈനിൽ അവതരിപ്പിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് അറബ് പഞ്ചാബ് ജനറൽ മാനേജർ അമിത് കുമാർ പറഞ്ഞു. റസ്റ്റാറന്റ് തുറക്കാൻ പിന്തുണ നൽകിയ ദാനാ മാൾ മാനേജ്മെന്റിന് നന്ദി അറിയിക്കുന്നതായും ഭാവിയിൽ കൂടുതൽ ശാഖകൾ ആരംഭിക്കാനുള്ള പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാവിലെ എട്ടുമുതൽ വൈകീട്ട് 11 വരെയാണ് റസ്റ്റാറന്റിന്റെ പ്രവർത്തന സമയം.