മലപ്പുറം: എ.ആര് സര്‍വ്വീസ് സഹകരണ ബാങ്ക് ക്രമക്കേട് കേസിൽ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകന് ഹാഷിഖ് കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തില്‍. ഹാഷിഖ് ബാങ്കില്‍ നടത്തിയതായി ആദായനികുതി വകുപ്പ് കണ്ടെത്തിയ കള്ളപ്പണ നിക്ഷേപം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യമിടുന്നത്.
അതേസമയം, എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഇതു സംബന്ധിച്ച് നിലവില്‍ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ആവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്താതെ നിര്‍മ്മിച്ച 257 കസ്റ്റമര്‍ ഐഡികള്‍ ഉപയോഗിച്ച് ബാങ്കില്‍ കോടികള്‍ ക്രയവിക്രയങ്ങള്‍ നടന്നതായി കണ്ടെത്തി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് സമഗ്ര അന്വേഷണത്തിനായി കേന്ദ്ര ഏജന്‍സികള്‍ തയ്യാറെടുക്കുന്നുവെന്ന വിവരം പുറത്തുവരുന്നത്.
