എറണാകുളം: കോവിഡ്- 19 രോഗബാധിതർക്കുള്ള പ്ലാസ്മാ തെറാപ്പി ചികിത്സക്ക് ശക്തി പകരാൻ സർക്കാർ മെഡിക്കൽ കോളേജിൽ ഇനി മുതൽ അഫെർസിസ് യന്ത്രവും. ഇത് വാങ്ങുന്നതിനായി കെ.ജെ. മാക്സി എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20,20000 രൂപ അനുവദിച്ചു. രോഗം ഭേദമായ വരിൽ നിന്നും രക്തം ശേഖരിച്ചതിനു ശേഷം പ്ലാസ്മ വേർതിരിച്ചെടുക്കുന്ന രീതിയാണ് ഇതുവരെ തുടർന്നിരുന്നത്. എന്നാൽ യന്ത്രമുപയോഗിച്ചാൽ നേരിട്ട് ശരീരത്തിൽ നിന്നും പ്ലാസ്മ വേർതിരിച്ചെടുക്കാൻ സാധിക്കും. ഇതു വഴി ദാതാവിന് രക്തം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ കഴിയും. 14 ദിവസം കഴിഞ്ഞാൽ വീണ്ടും പ്ലാസ്മ നൽകാനും ഇതുവഴി കഴിയും. രക്തം സ്വീകരിക്കുന്ന രീതിയിൽ ആണെങ്കിൽ മൂന്നു മാസം കഴിഞ്ഞാൽ മാത്രമേ പ്ലാസ്മ സ്വീകരിക്കാൻ കഴിയൂ.മെഡിക്കൽ കോളേജിലെ പ്ലാസ്മാ തെറാപ്പി വിഭാഗത്തിന് ഇത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് ആർ.എം.ഒ. ഡോ. ഗണേഷ് മോഹൻ പറഞ്ഞു. പ്ലാസ്മ ചികിത്സയിലൂടെ നിരവധി കോവിഡ് രോഗബാധിതരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ കളമശ്ശേരി മെഡിക്കൽ കോളേജിന് സാധിച്ചിട്ടുണ്ട്.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE