കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയുടെ സഹോദരൻ ഷറഫുദ്ദീൻ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കും. കണ്ണൂർ നാറാത്ത് പഞ്ചായത്തിലെ 17-ാം വാർഡായ കമ്പിലിലാണ് എൻഡിഎ സ്ഥാനാർത്ഥിയായി ഷറഫുദ്ദീൻ മത്സരിക്കുന്നത്. കോൺഗ്രസിന്റെയും സിപിഎമ്മിൻറെയും കളളപ്രചാരണങ്ങൾക്ക് തിരിച്ചടി നൽകാനാണ് താനും സഹോദരനെപ്പോലെ ബിജെപിയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് ഷറഫുദ്ദീൻ പറഞ്ഞു.