
മലപ്പുറം: സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ പി.വി. അന്‍വറിന്റെ ഭീഷണി പ്രസംഗം. തന്നെയും യു.ഡി.എഫ്. പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ വന്നാല്‍ വീട്ടില്‍ക്കയറി അടിച്ചു തലപൊട്ടിക്കുമെന്നും ഇത് ചെറിയൊരു സൂചന മാത്രമാണെന്നും അന്‍വര്‍ ചുങ്കത്തറയില്‍ നടന്ന പൊതുയോഗത്തില്‍ പറഞ്ഞു.
ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ താന്‍ പഠിച്ചിട്ടില്ല. മുന്നില്‍നിന്ന് തന്നെ പ്രവര്‍ത്തിക്കാനാണ് തീരുമാനം. മദ്യവും മയക്കുമരുന്നും നല്കി സി.പി.എം. പ്രവര്‍ത്തകരെ തന്റെയും യു.ഡി.എഫ്. പ്രവര്‍ത്തകരുടെയും നേരെ ഇറക്കിവിട്ടാല്‍ വീട്ടില്‍ക്കയറി ആക്രമിക്കും. ഇക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.
ചുങ്കത്തറയിലെ വനിതാ പഞ്ചായത്തംഗത്തെ സി.പി.എം. ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി അന്‍വര്‍ ആരോപിച്ചു. കുടുംബമടക്കം തീര്‍ത്തുകളയുമെന്ന് വോയ്സ് സന്ദേശത്തിലൂടെ ഭീഷണി മുഴക്കി. സി.പി.എം. ഭീഷണിക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു.
