മനാമ: സംശയാസ്പദമായ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നുള്ള ക്ഷണങ്ങൾ സ്വീകരിക്കുന്നതിൽ നിന്ന് പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിലെ സൈബർ കുറ്റകൃത്യ വിരുദ്ധ ഡയറക്ടറേറ്റ് അറിയിച്ചു.
മൈ കോൺടാക്റ്റുകളിൽ ഉള്ളവർക്ക് മാത്രം ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കാൻ സാധിക്കുന്ന തരത്തിൽ സെറ്റിങ്സിൽ മാറ്റം വരുത്തണമെന്നും അജ്ഞാതരിൽ നിന്നുള്ള ക്ഷണങ്ങൾ സ്വീകരിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പരാതികൾ, കേസുകൾ, അന്വേഷണങ്ങൾ എന്നിവയ്ക്കായി 992 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
