അന്റാർട്ടിക്കയിലെ മഞ്ഞുരുകുന്നത് മുമ്പ് വിചാരിച്ചതിനേക്കാൾ വേഗത്തിലെന്ന് പഠനം. നേരത്തെ വേനൽക്കാലമെന്ന് കരുതിയിരുന്ന മാസത്തേക്കാൾ ഒരു മാസം മുൻപ് തന്നെ മഞ്ഞുരുകല്‍ ആരംഭിക്കുന്നുവെന്നാണ് സൂചന. ഇത് രണ്ട് മാസം കൂടി അധികമായി നീണ്ടുനിൽക്കാവുന്ന സാഹചര്യവുമുണ്ട്.
ന്യൂയോർക്കിലെ കോൾഗേറ്റ് സർവകലാശാലയാണ് ഈ കണ്ടെത്തൽ നടത്തിയത്. ഉപഗ്രഹ ചിത്രങ്ങളും മറ്റും ഉപയോഗിച്ചാണ് മഞ്ഞ് ഉരുകുന്നതിന്റെ അളവ് വിലയിരുത്തിയത്.
ഉരുകിയ മഞ്ഞുവെള്ളത്തെ ആശ്രയിക്കുന്ന ജീവികൾക്ക് ഇത് ഒരു നല്ല കാര്യമാണെങ്കിലും, ഇത്തരം നീണ്ട വേനൽക്കാലങ്ങൾ അന്റാർട്ടിക് ഹിമപാളികളുടെ നിലനിൽപ്പിന് ഭീഷണിയാണ്. ആർട്ടിക്, അന്റാർട്ടിക് ആന്‍ഡ് ആൽപൈൻ റിസർച്ച് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.