പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. കോട്ടത്തറ സ്വദേശികളായ ശ്രീനാഥ്-മീനാക്ഷി ദമ്പതികളുടെ 10 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വെച്ചായിരുന്നു പ്രസവം നടന്നത്. തുടർന്ന് കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരണപ്പെട്ടത്.പ്രസവിക്കുന്ന സമയത്ത് ഏകദേശം ഒരു കിലോ 800 ഗ്രാമായിരുന്നു കുഞ്ഞിന്റെ തൂക്കം. അതിന് ശേഷം വീട്ടിലേക്ക് പോയിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയ്ക്ക് അനക്കമില്ലാതാകുകയും ഉടൻ കുട്ടിയെ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു.
Trending
- വസ്തു എഴുതി നൽകിയില്ല, അമ്മായിയമ്മയെ അടിച്ചുകൊലപ്പെടുത്തി; കേസിൽ മരുമകന് ജീവപര്യന്തം കഠിന തടവും പിഴയും
- യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം കേരളത്തിന് അപമാനം: കെ സുധാകരന്
- ആര്‍എസ്എസ് ദേശീയ പ്രാന്ത പ്രചാരക് യോഗം ദില്ലിയിൽ നാളെ തുടങ്ങും; ‘ബിജെപി ദേശീയ അധ്യക്ഷനെ സംബന്ധിച്ച ചര്‍ച്ചയുണ്ടാകില്ല’
- അമേരിക്കയില്‍നിന്ന് പാര്‍സലില്‍ മയക്കുമരുന്ന് എത്തിയതില്‍ പങ്കില്ലെന്ന് കമ്പനി ജീവനക്കാരന്
- കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ചു; മൃതദേഹം പുറത്തെടുത്തത് രണ്ടര മണിക്കൂറിനു ശേഷം
- എഡിസൺ വഴി 10000ത്തിലേറെ പേരിലേക്ക് ലഹരിയൊഴുകി, ഇടപാടുകൾ കോഡ് ഭാഷയിൽ, ഡാർക്ക് നെറ്റ് ലഹരി ഇടപാടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
- അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം കേന്ദ്രമാകാൻ മൂന്നാര്‍; പ്രഖ്യാപനം ഡിസംബറിൽ