കല്‍പ്പറ്റ: പന്തീരാങ്കാവ് മാവോവാദി കേസില്‍ വയനാട് കല്പറ്റ വിജിത് വിജയനെ (27) എന്‍ഐഎ അറസ്റ്റ് ചെയ്തു. കേസില്‍ നാലാംപ്രതിയാണ് വിജിത്. കേസില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവരുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് എന്‍ഐഎ വിജിതിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിജിത്തിനെ നേരത്തെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. കല്പറ്റയിലെ എന്‍ഐഎ ക്യാംപ് ഓഫിസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ, കേസില്‍ താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. അറസ്റ്റിലായ വിജിത് കോഴിക്കോട് ചെറുകുളത്തൂരില്‍ ട്യൂഷന് സെന്റര്‍ നടത്തിവരികയാണ്.


