കോതമംഗലം: കോതമംഗലത്തെ മാനസ കൊലപാതക കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പട്നയില്‍ പ്രതികളെ സഹായിച്ച ടാക്സി ഡ്രൈവര്‍ മനേഷ് കുമാർ ആണ് പിടിയിൽ ആയത്. കള്ളത്തോക്ക് നിര്‍മ്മിക്കുന്ന സംഘവുമായി രഖിലിനെ ബന്ധിപ്പിച്ച വ്യക്തി മനേഷാണെന്നാണ് പൊലീസ് പറയുന്നത്. രാഖിലിന് തോക്ക് നല്കിയ ബിഹാർ മുൻഗർ സ്വദേശി സോനു കുമാർ മോദിയെയും പൊലീസ് പിടികൂടിയിരുന്നു. മനേഷ് കുമാറിനെയും സോനു കുമാറിനെയും ഇന്ന് തന്നെ കൊച്ചിയിലെത്തിച്ചേക്കും.
തോക്കിനായി രഖില്‍ നൽകിയത് 50,000 രൂപയാണ്. രാഖിലിൻ്റെ സുഹൃത്തിൽ നിന്നാണ് സോനുവിനെ കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് സൂചന. പ്രതിയെ മുൻഗർ കോടതിയിൽ ഹാജരാക്കി കോതമംഗലത്തേക്ക് ട്രാൻസിസ്റ്റ് വാറൻ്റ് വാങ്ങി. തുടർന്ന് ഇയാളുമായി പൊലീസ് സംഘം കേരളത്തിലേക്ക് തിരിച്ചു. ജൂലൈ 30 നാണ് എറണാകുളം കോതമംഗലത്ത് ഡന്റൽ കോളജ് വിദ്യാർഥിനിയായ മാനസയെ രഖിൽ വെടിവെച്ച് കൊന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിലും ആത്മഹത്യ ചെയ്തു. ബെംഗളൂരുവില്‍ എംബിഎ പഠിച്ച് ഇന്റീരിയർ ഡിസൈനറായി ജോലിചെയ്യുകയായിരുന്നു രഖിൽ.