ബംഗളൂരു: ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലിൽ ലോറിയോടൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം ഏഴാംദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. കരയിലെ മണ്ണിനടിയിൽ തന്നെ ലോറി ഉണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കരയിൽ ലോറിയില്ല എന്ന് ഇന്നലെ റവന്യൂ മന്ത്രി സ്ഥിരീകരിച്ചിരുന്നു. എന്നാല് കുടുംബം ഇത് തള്ളി രംഗത്ത് വന്നിട്ടുണ്ട്.
അർജുന്റെ ലോറി കരയിലുണ്ടാകാൻ 99 ശതമാനവും സാദ്ധ്യതയില്ലെന്നാണ് ഉത്തര കന്നട ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ പറയുന്നത്. വാഹനം ഗംഗാവലി പുഴയിലുണ്ടാകാനാണ് സാദ്ധ്യത. അവ്യക്തമായ ചില സിഗ്നലുകൾ ലഭിച്ചിട്ടുണ്ട്. അത് എന്താണെന്ന് ഉറപ്പിക്കാനായിട്ടില്ല. മണ്ണിടിച്ചിലിന് പത്തുമിനിട്ട് മുൻപുള്ള അപകടസ്ഥലത്തെ ദൃശ്യങ്ങൾ ഇന്ന് ലഭിക്കുമെന്നും കളക്ടർ പറഞ്ഞു.
അർജുന്റെ ലോറി അപകടസ്ഥലത്തേയ്ക്ക് കടന്നുവന്നുവെന്നത് സിസിടിവി പരിശോധനയിൽ വ്യക്തമായി. മണ്ണിടിച്ചിലുണ്ടായ പ്രദേശം കടന്ന് ലോറി പോയിട്ടില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. പരസ്പര ബന്ധമില്ലാത്ത സ്വരച്ചേർച്ചകൾ ഇല്ലാത്ത കുറെ നാടകങ്ങൾ മാത്രം. അബദ്ധങ്ങളുടെ പരമ്പര മാത്രമാണ് ഈ ദുരന്തത്തിൽ നടക്കുന്നത്.
ഇത്രയും ദിവസമായിട്ടും രാഷ്ട്രീയ നാടകങ്ങൾ അല്ലാതെ ഒന്നും കാര്യമായി നടന്നിട്ടില്ല. കർണാടക മുഖ്യമന്ത്രിയും മറ്റു മന്ത്രിമാർ ഒക്കെ വാർത്ത പ്രധാന്യമുള്ള ഇടങ്ങളിൽ എത്തി അവരുടെ പ്രൊമോഷൻ വർക്കുകൾ നടത്തി പോയി….
കർണാടക പോലീസ് മർദിച്ചെന്ന് അർജുന്റെ ലോറിയുടെ ഉടമ മനാഫിൻറെ അനുഭവം കർണാടകയുടെ തിണ്ണമിടുക്കിൻറെ ഉദാഹരണമാണ്. ഇപ്പോഴും മലയാളികളുടെ പ്രാർത്ഥനയുമായി അർജുൻ മണ്ണിനടിയിൽ. അവിടേയ്ക്ക് ഓടാൻ കേരളത്തിലെ മന്ത്രിമാരും ഇല്ല ….ഷെയിം കർണ്ണാടക…ഷെയിം ഭരണാധികാരികളെ….