ഇടുക്കി: ചലചിത്രനടന് അനില്‍ പി. നെടുമങ്ങാട് മുങ്ങി മരിച്ചു. തൊടുപുഴ മലങ്കര ഡാമില്‍ വൈകുന്നേരം കുളിക്കാനിറങ്ങിയ അനില്‍ കയത്തില്‍പ്പെട്ടു പോകുകയായിരുന്നു. 47 വയസ്സായിരുന്നു. ജോജു നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം തൊടുപുഴയില്‍ എത്തിയത്. ഷൂട്ടിംഗിനുശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ അനില്‍ ജലാശയത്തിന്റെ ആഴമുള്ള ഭാഗത്തേക്ക് കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ് വിവരം.
നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് തിരച്ചില്‍ നടത്തി അനിലിനെ കരയ്ക്കെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുളിക്കാനിറങ്ങിയ പലയിടങ്ങളിലും വലിയ ആഴമുണ്ട്. ഈ കുഴികളില്‍ അകപ്പെട്ട് അപകടമുണ്ടായതായാണ് പ്രാഥമിക നിഗമനം. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.