തിരുവനന്തപുരം∙ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തെക്കുറിച്ചുള്ള അമ്മ എലിസബത്ത് ആന്റണിയുടെ തുറന്നുപറച്ചിലിനോടു പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. കേരളത്തിൽ നിന്നും ബിജെപി ടിക്കറ്റിൽ ജയിച്ച് അനിൽ എംപിയോ എംഎൽഎയോ ആകില്ലെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു. സഹായിച്ച വ്യക്തിയെയോ പ്രസ്ഥാനത്തെയോ പിന്നീടു തിരഞ്ഞുകൊത്തിയാൽ ഇഹലോകത്തു മാത്രമല്ല, പരലോകത്തും ഗതികിട്ടില്ലെന്നാണു അമ്മ തന്നെ പഠിപ്പിച്ചത്. പോകുന്നതും പോകാതിരിക്കുന്നതും വ്യക്തികളുടെ ഇഷ്ടമാണ്. എന്നാൽ രാജസ്ഥാൻ ചിന്തൻ ശിബിരിത്തിന്റെ പേരിൽ പാർട്ടി വിട്ടു എന്നതിനോട് യോജിപ്പില്ലെന്നും മുരളീധരന് പറഞ്ഞു. ‘ബിജെപിയെക്കുറിച്ചു കോൺഗ്രസിന് ഒറ്റ ധാരണ മാത്രമാണുള്ളത്. രാജ്യത്തിന്റെ മതേതരത്വം തകർക്കുന്നവരാണ് ബിജെപി. മണിപ്പുരിലെ ക്രൈസ്തവ വിഭാഗത്തെ തിരഞ്ഞുപിടിച്ചു കൊല്ലുകയാണ്. അങ്ങനെയുള്ളവർക്കൊന്നും പൊതുസമൂഹത്തിന്റെ അംഗീകാരം കേരളത്തിൽ കിട്ടില്ല’ – മുരളീധരൻ വിശദീകരിച്ചു.
Trending
- ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്’ സ്പെഷ്യൽ ഡ്രൈവ്; വിവിധയിടങ്ങളിൽ പരിശോധന, എംഡിഎംഎ കൈവശം വച്ച ആറ് പേർ അറസ്റ്റിൽ
- പൊലീസിനെ കണ്ടു കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു
- ഇൻറഗ്രേറ്റഡ് ലീഡർഷിപ്പ് വനിതാദിനാഘോഷവും, വനിതകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു
- ബഹ്റൈൻ കിരീടാവകാശി റമദാൻ മജ്ലിസുകൾ സന്ദർശിച്ചു
- ഭാരതി അസോസിയേഷനും ഇന്ത്യൻ ക്ലബ്ബും ചേർന്ന് ഗ്രാൻ്റ് ഇഫ്താർ വിരുന്ന് നടത്തി
- സമ്പന്ന വിഭാഗങ്ങള്‍ക്ക് ഇനി സൗജന്യങ്ങള്‍ വേണ്ടെന്ന് സിപിഎം നവകേരള രേഖ
- വീട്ടിൽ പ്രസവം നടന്നുവെന്നതിന്റെ പേരിൽ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി
- കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ ലേഡീസ് വിങ്ങിന് പുതിയ ഭാരവാഹികൾ