തിരുവനന്തപുരം: അംഗൻവാടി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമന്നും അംഗൻവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി സമരം. ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ഇന്ന് (ജൂലൈ 13ന് ) രാവിലെ 11.00 മണിക്ക് സമരം ആരംഭിക്കും. അംഗൻവാടി ജീവനക്കാരുടെ സമരം ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.
