ഹൈദരാബാദ്: ആന്ധ്രാപദേശിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 17 ആയി. നൂറിലേറെപ്പേരെ കാണാതായതായെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനും മറ്റുമായി എത്തിയ നിരവധി പേര് ഇപ്പോഴും ക്ഷേത്രത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. തിരുപതിയിലെ സ്വര്‍ണമുഖി നദി കരകവിഞ്ഞൊഴുകി ഇരുകരകളിലുമുള്ള വീടുകള്‍ക്ക് കനത്ത നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്.
ആന്ധ്രാ പ്രദേശ് സര്ക്കാരിന്രെ കീഴിലുള്ള മൂന്ന് ബസുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ഇതിനുള്ളില്‍ അകപ്പെട്ട 12 പേരുടെ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും കീഴിലുള്ള ദുരന്ത നിവാരണ സേനകള്‍ ദുരന്ത പ്രദേശങ്ങളില്‍ സജീവമാണെന്ന് അധികൃതര്‍ അറിയിച്ചു.
കനത്ത മഴയിലും പ്രളയത്തിലും സംസ്ഥാനത്തെ റോഡ്, റയില്‍, വ്യോമയാന സംവിധാനങ്ങളെല്ലാം നിലച്ച മട്ടാണ്. ആന്ധ്രാ പ്രദേശിലെ ചിറ്റൂര്‍, കഡപ്പ, കുര്‍ണൂല്‍, അനന്ത്പൂര്‍ എന്നീ ജില്ലകള്‍ ചേര്‍ന്ന റായലസീമ പ്രദേശത്താണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുള്ളത്.
