തിരുവനന്തപുരം: ഉചിതമല്ലാത്തതും ഭാഷാവിരുദ്ധവും സംസ്കാര വിരുദ്ധവുമായ മാറ്റങ്ങളാണ് പ്രസാര്‍ ഭാരതി വരുത്തിക്കൊണ്ടിരിക്കുന്നതെന്നും ഈ തെറ്റുകള്‍ തിരുത്തിക്കാന്‍ സംസ്ഥാന സര്ക്കാതര് ഇടപെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. അനന്തപുരി എഫ്.എം നിർത്തലാക്കി, അനന്തപുരി- വിവിധ് ഭാരതി മലയാളം എന്ന പേരിലാക്കി മാറ്റുകയും ഹിന്ദി പരിപാടികൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട്അഡ്വ. വി.കെ. പ്രശാന്ത് എം.എല്‍.എ. ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സാംസ്കാരിക വൈവിദ്ധ്യങ്ങൾക്കപ്പുറം ഏകരൂപവും കേന്ദ്രീകൃതവുമായ പരിപാടികളിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യം വയ്ക്കുന്ന പദ്ധതികൾക്കനുസരിച്ച് പ്രസാർ ഭാരതി നടപ്പാക്കുന്ന തെറ്റായ തീരുമാനങ്ങൾ തിരുത്തുന്നതിനും അനന്തപുരി എഫ്.എം പരിപാടികൾ നിലനിർത്തുന്നതിനും കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിന് ആവശ്യമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് വി.കെ.പ്രശാന്ത് സബ്മിഷനില്‍ ആവശ്യപ്പെട്ടു.
‘ബഹുജന ഹിതായ, ബഹുജന സുഖായ’ എന്ന ആപ്ത വാക്യത്തിലൂടെ ബഹുജനങ്ങള്ക്കുയ ഹിതമാകുന്നതും സുഖമാവുന്നതും എന്തോ അതേ പ്രക്ഷേപണം ചെയ്യൂ എന്ന ആകാശവാണിയുടെ പ്രഖ്യാപിത നിലപാടിന്റെ ലംഘനമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടിപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഭാഷാപരവും സാംസ്കാരികവുമായി കേരളക്കരയ്ക്കും മലയാളിക്കും പ്രിയപ്പെട്ടതൊക്കെ ഇല്ലായ്മ ചെയ്യപ്പെടുകയോ പിന്വാലിക്കപ്പെടുകയോ ആണ്. പ്രതിഷേധമുണ്ടായപ്പോഴാണ് വിവിധ് ഭാരതി മലയാളം എന്നതിനൊപ്പം അനന്തപുരി എന്നുകൂടി ചേര്‍ത്ത ത്.അപ്പോഴും പരിപാടികളുടെ സ്വഭാവത്തിലും രൂപത്തിലും വരുത്തിയ മാറ്റം കേരളീയരുടെ താല്പടര്യങ്ങള്ക്കു വിരുദ്ധമായിത്തന്നെ നിലനിര്‍ത്തി. ഇതു നമ്മുടെ സംസ്കാരത്തിന്റെ ബഹുസ്വരതയ്ക്കെതിരാണ്. വൈവിധ്യമാര്ന്നി ഭാഷാ-കലാ-സംസ്കാര രൂപങ്ങളെയാകെ ഇല്ലായ്മ ചെയ്ത് അവിടെ ഏകശിലാ രൂപത്തിലുള്ള സമ്പ്രദായം സ്ഥാപിക്കുകയാണ്. ബഹുജന ഹിതത്തിന് ഒരു വിലയുമില്ല എന്ന നിലവരുത്തലാണിത്. ഇതു കേരളത്തിന് അംഗീകരിക്കാനാവുന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ ഭാഷയെയും തദ്ദേശ സംസ്കാരത്തെയും പരിപോഷിപ്പിച്ചു ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ2005 ലെ കേരളപ്പിറവി ദിനത്തിലാണ് അനന്തപുരി എഫ്.എം. ആരംഭിച്ചത്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന പുനര്നിരര്ണഎയം നടന്നതിന്റെ വാര്ഷിോകത്തില് ആയിരുന്നു അത്. ഇതില്‍ നിന്നും അനന്തപുരി എന്ന പേരില്‍ നിന്നും മലയാള ഭാഷയ്ക്കും നാട്ടിലെ സംസ്കാരത്തിനും തുടക്കത്തിലുണ്ടായിരുന്ന ഊന്നല്‍ വ്യക്തമാണ്. എന്നാലിന്ന്, മലയാള ഭാഷയ്ക്കു തന്നെ എതിരായിരിക്കുന്നു കേന്ദ്ര അധികൃതരുടെ നീക്കം.
പല മലയാള പരിപാടികളും പ്രക്ഷേപണം ചെയ്യുന്നതു നിർത്തി. രാവിലെ 9 മണിക്കു ഹിന്ദി റിലേ ആക്കി. സംഗീതസുധ എന്ന അരമണിക്കൂര്‍ പരിപാടി വേണ്ടെന്നു വെച്ചു. രാഗാമൃതം എന്ന ശാസ്ത്രീയ സംഗീത പരിപാടി തിരുവനന്തപുരം – ആലപ്പുഴ നിലയങ്ങളില്‍ രാവിലെ 9.15 നു പ്രക്ഷേപണം ചെയ്തിരുന്നതും റദ്ദാക്കി. രാവിലത്തെ മലയാള പ്രഭാഷണം അപ്രധാനമായ സമയത്തേക്കുമാറ്റി. ഭരണഘടനയില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ഭാഷയാണു മലയാളം. സാര്വതദേശീയമായി ശ്രദ്ധിക്കപ്പെട്ടിട്ടുള്ള സംസ്കാരമാണു കേരള സംസ്കാരം. ഇതിനൊക്കെ എതിരായ നടപടികള്‍ കൈക്കൊണ്ടത് ഏതെങ്കിലും സര്വൊയുടെയോ പഠനത്തിന്റെയോ അടിസ്ഥാനത്തിലല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
