മനാമ: ബഹ്റൈനിലെ തിരുവനന്തപുരം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ അനന്തപുരി അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷം “പൂവിളി 2023 ” അതിവിപുലമായി ആഘോഷിച്ചു. മനാമ സെഗയയിലെ കെസിഎ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സിനിമ നടൻ നന്ദു മുഖ്യാഥിതി ആയിരുന്നു . അനന്തപുരി അസോസിയേഷൻ പ്രസിഡന്റ് ദിലീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സന്തോഷ് ബാബു സ്വാഗതം പറഞ്ഞു . തുടർന്ന് നന്ദു ഭദ്രദീപം തെളിച്ചു ആഘോഷപരിപാടികൾ ഉത്ഘാടനം ചെയ്തു.
വർണോജ്വലമായ ചടങ്ങിന് ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ഇന്ത്യൻ ക്ലബ് സെക്രട്ടറി സതീഷ് ഗോപിനാഥൻ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം അഡ്വ ക്കേറ്റ് ബിനു മണ്ണിൽ വർഗീസ്, രാജീവ് വർമ്മ എന്നിവർ ആശംസകൾ നേർന്നു. വൈസ് പ്രസിഡന്റ് മഹേഷ് വിശ്വനാഥൻ നന്ദി പറഞ്ഞു .അനന്തപുരി അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച തിരുവാതിര, കൈകൊട്ടിക്കളി, കുച്ചുപ്പൊടി, കഥക്, സിനിമാറ്റിക് ഡാൻസുകൾ, ഓണം നൃത്താവിഷ്കാരം, ഗാനമേള തുടങ്ങിയ പരിപാടികൾ ആഘോഷങ്ങളുടെ മാറ്റ് കൂട്ടി.
തുടർന്ന് വിഭവ സമൃദ്ധ മായ ഓണസദ്യയും ഉണ്ടായിരുന്നു. അനന്തപുരി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മറ്റിക്കൊപ്പം വിനോദ് ആറ്റിങ്ങൽ, സനീഷ്, ഹർഷൻ, ബിനുമാണി, സുരേഷ്കുമാർ, അജി കുമാർ, രതീഷ് തുടങ്ങി 30ൽ പരം വോളണ്ടീർസ് പരിപാടികൾക്ക് നേതൃത്വം നൽകി.