മനാമ: ബഹ്റിനിലെ തിരുവനന്തപുരം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ അനന്തപുരി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന ഡിസംബർ 9 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ ബുദയറോഡിലെ കൺട്രി മാളിന് സമീപമുള്ള പ്ലാസ വി ഐ പി പൂൾ & ഗാർഡനിൽ വച്ച് കുടുംബ സംഗമവും മെമ്പർഷിപ് ക്യാമ്പയിനും സംഘടിപ്പിക്കുകയാണ് . കുട്ടികൾക്കും മുതിർന്നവർക്കും വിവിധ മതസരങ്ങൾ , കലാപരിപാടികളും നടത്തുന്നു . ഈ കുടുംബ സംഗമത്തിലേക്ക് എല്ലാ തിരുവനന്തപുരം ജില്ലാ നിവാസികളേയും കുടുംബസമേതം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
അനന്തപുരി അസോസിയേഷനിൽ മെമ്പർഷിപ് രെജിസ്റ്റർ ചെയ്യാത്തവർക്ക് പുതിയതായി രജിസ്റ്റർ ചെയ്യാനുള്ള അവസരവും അന്നേ ദിവസം ഒരുക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും സന്തോഷ് ബാബു 33308426 , ഷിബു നടരാജൻ 39297755 എന്നി നമ്പറുകളിൽ ബന്ധപെടുക .