പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റിൽ പൊട്ടിത്തെറി. പ്ലാന്റിലെ സിലിണ്ടർ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന് രാവിലെ രാവിലെ 8:45 ആയിരുന്നു സംഭവം. പൊട്ടിത്തെറിയെതുടര്‍ന്ന് സ്ഥലത്ത് ഫയര്‍ഫോഴ്സ് യൂനിറ്റെത്തി പരിശോധന നടത്തി. ഫയര്‍ഫോഴ്സ് യൂനിറ്റ് സ്ഥലത്ത് തുടരുകയണ്. അതേസമയം, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റിൽ പൊട്ടിത്തെറിയുണ്ടായ സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സാങ്കേതിക വിദഗ്ധർ അന്വേഷിക്കണമെന്നാണ് മന്ത്രി നിർദ്ദേശം നൽകിയത്.
Trending
- ബലൂചിസ്ഥാനിലെ ഭീകരാക്രമണങ്ങളെ ബഹ്റൈന്‍ അപലപിച്ചു
- ‘സഭയില്‍ ഉണ്ടാകാന്‍ പാടില്ലാത്ത കോപ്രായങ്ങള്‍, വടി കൊണ്ട് തല്ലി; കോടതിയില്‍ നിന്നും അടി കിട്ടിയതിന് ഇവിടെ ബഹളം വെക്കുന്നു’
- വൈസ് മെൻ ഇന്റർനാഷണൽ സ്പോർട്സ് മീറ്റ് 2026 നടത്തി.
- നിയമസഭയിൽ നാടകീയരംഗങ്ങള്‍; ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധം, സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാൻ ശ്രമിച്ച് അൻവർ സാദത്ത്
- റിപബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
- പാലിയേറ്റീവ് രോഗിസംഗമവും രോഗികൾക്ക് ഫുഡ് കിറ്റ് വിതരണവും നടത്തി.
- ‘മാര്‍ക്കറ്റില്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ വില’; കെഎസ്ആര്‍ടിസിയില്‍ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ഗണേഷ് കുമാര്‍
- പൊതുപരിപാടിയില്‍ സ്ത്രീകള്‍ക്ക് ആദ്യമായി പ്രവേശനം നല്കി സമസ്ത



