തൃശ്ശൂർ: തൃശ്ശൂരിൽ വയോധികനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കോടന്നൂർ സ്വദേശി പോൾ (64) ആണ് മരിച്ചത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപതാക കാരണം. സംഭവത്തിൽ ബന്ധു മടവാക്കര സ്വദേശി കൊച്ചു പോൾ എന്ന രവിയെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കൊക്കാല ഇറച്ചി മാർക്കറ്റിൽ ഇന്നലെ രാത്രിയാണ് സംഭവം. രാത്രി എട്ട് മണിയോടെ ഇരുവരും മാർക്കറ്റിൽ ഒരുമിച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പോൾ രവിയുടെ മുഖത്തടിച്ചു. ഈ വൈരാഗ്യത്തെ തുടർന്നാണ് രവി പോളിനെ കൊല്ലാൻ തീരുമാനിച്ചത്. രാത്രി പതിനൊന്ന് മണിയോടെ, ഉറങ്ങുകയായിരുന്ന പോളിൻ്റെ തലയിൽ രവി മരത്തടികൊണ്ട് അടിക്കുകയായിരുന്നു. ചോരവാർന്ന് കിടന്നിരുന്ന പോളിനെ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരിക്കുകയായിരുന്നു. രവിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Trending
- കോഴിക്കോട്ട് റോഡ് തടഞ്ഞ് സി.പി.എം. സമരം: വലിയ നേതാക്കളെ ഒഴിവാക്കി പോലീസ് കേസെടുത്തു
- അസര്ബൈജാന് പ്രസിഡന്റിന്റെ പുത്രിമാര്‍ ഹമദ് രാജാവിനെ സന്ദര്‍ശിച്ചു
- അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പും നേപ്പാള്‍ എംബസിയും ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
- മകന്റെ സുഹൃത്തായ 14കാരനൊപ്പം വീട്ടമ്മ നാടുവിട്ടു; തട്ടിക്കൊണ്ടുപോയതിന് കേസ്
- റഷ്യ- ഉക്രെയ്ന് സമാധാനത്തിനുള്ള യു.എന്‍. സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- ബഹ്റൈന്‍ ആര്.എച്ച്.എഫ്. വാര്‍ഷിക റമദാന് കാമ്പയിന് ആരംഭിച്ചു
- നാസര്‍ ബിന്‍ ഹമദ് ഫുട്ബോള്‍ ടൂര്‍ണമെന്റ്: അല്‍ ഹിദായ അല്‍ ഖലീഫിയ സ്കൂളിന് കിരീടം
- കുവൈത്ത് ദേശീയ ദിനം ആഘോഷിച്ച് ബഹ്റൈന്‍; എങ്ങും നീല പ്രകാശം