തിരുവനന്തപുരം: തിരുവനന്തപുരം നേമത്ത് പെൺകുട്ടിയെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമം. നെടുമങ്ങാട് സ്വദേശിനി രമ്യാ രാജീവിനാണ് കഴുത്തില് കുത്തേറ്റത്. രമ്യാ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രമ്യയുടെ നില ഗുരുതരമാണെന്നാണ് വിവരം. രമ്യയെ കുത്തിയശേഷം പ്രതി മുട്ടത്തറ സ്വദേശി ദീപക്ക് കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു.
ഇന്ന് രാവിലെ 8.30നാണ് സംഭവം. നെടുമങ്ങാട് സ്വദേശിയായ രമ്യ നേമത്ത് വാടകയ്ക്ക് താമസിക്കുകയാണ്. ഇവിടേക്കെത്തി ആക്രമിച്ച ദീപക്ക് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ദീപക്കിന്റെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. പ്രണയാഭ്യർഥന നിരസിച്ചതാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന.
Trending
- അഭിനയ ഗുരുക്കളായ് താരങ്ങൾ,ആക്റ്റിംഗ്വർക്ഷോപ്പ് – 16 ന്
- കണ്ണൂരില് യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
- ഒളിവുജീവിതത്തിന് അവസാനം; പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല് മാങ്കൂട്ടത്തില്
- വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം
- ബഹ്റൈന് ഇലക്ട്രോ മെക്കാനിക്കല് റഫ്രിജറേഷന് എക്യുപ്മെന്റ് ടെക്നോളജി ഫാക്ടറി ഉദ്ഘാടനം ചെയ്തു
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്ഷം; ഒരാള് രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില് ഗതാഗതക്കുരുക്ക് കുറയ്ക്കാന് കണ്സള്ട്ടന്സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ


