കോഴിക്കോട്: കൊടുവള്ളിയിലെ വാവാട് ദേശീയപാത 776 ൽ ഉണ്ടായ അപകടത്തിൽ മരണം മൂന്നായി. അമിത വേഗതയിലെത്തിയ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേരാണ് മരിച്ചത്. സുഹറ, പുല്‍ക്കുടിയില്‍ ആമിന എന്നിവരാണ് മരിച്ചത്. സംഭവ സ്ഥലത്തു തന്നെ മരിച്ച മറിയത്തിന്റെ സഹോദരിയാണ് സുഹറ. വാവാട് സപ്ലൈകോ ഗോഡൗണിന് സമീപം ശക്തമായ മഴക്കിടെ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. വിവാഹ വീട്ടിൽ നിന്നും മടങ്ങവേ ദേശീയപാത മുറിച്ചു കടക്കുമ്പോള്‍ സ്ത്രീകളെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വാവാട് കണ്ണിപ്പുറായിൽ മറിയ (65) സംഭവ സ്ഥലത്തു തന്നെ മരിച്ചു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാല് സ്ത്രീകളില്‍ രണ്ട് പേരാണ് ഇന്ന് മരിച്ചത്. കാറിടിച്ചു തെറിപ്പിച്ചതിനെ തുടര്‍ന്ന് ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരുവരും. ദേശീയപാതയിലെ കുഴിയിൽ വീണ ബൈക്ക് യാത്രികൻ റോഡിലേക്ക് തെറിച്ചുവീണു, കണ്ടെയ്നർ ട്രെയിലർ ഇടിച്ച് ദാരുണാന്ത്യം. പരിക്കേറ്റവരെ താമരശ്ശേരി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തിൽ മരിച്ച മറിയയുടെ സംസ്കാരം പോസ്റ്റ് മോർട്ടത്തിന് ശേഷം വാവാട് ജുമാ മസ്ജിദിൽ നടന്നു.
Trending
- ബഹ്റൈന്‍ ഗ്രാന്‍ഡ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ്: രജിസ്ട്രേഷന് തുടങ്ങി
- പുതിയ ഡെലിവറി ബൈക്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തണമെന്ന് എം.പിമാര്‍
- അല്‍ മനാര ആര്‍ട്ട് ആന്റ് കള്‍ചര്‍ സ്പേസ് ഉദ്ഘാടനം ചെയ്തു
- പ്രവാസി പ്രൊഫഷണലുകൾ കേരളത്തിന്റെ കുതിപ്പിന് വലിയ സംഭാവന നല്കാൻ സാധിക്കുന്നവർ – ഡോ: ജോൺ ബ്രിട്ടാസ് എംപി
- ‘റോഡ് റോളർ കയറ്റി നശിപ്പിക്കണം’, കടുപ്പിച്ച് മന്ത്രി ഗണേഷ്കുമാര്; വിചിത്ര നിര്‍ദേശങ്ങളോടെ എയര്‍ഹോണ്‍ പിടിച്ചെടുക്കാൻ സ്പെഷ്യൽ ഡ്രൈവിന് ഉത്തരവ്
- നെന്മാറ സജിത കൊലക്കേസ്; കൊലയാളി ചെന്താമര കുറ്റക്കാരൻ, ശിക്ഷാ വിധി മറ്റന്നാള്‍
- ബഹ്റൈന്‍- ഇറ്റലി ബന്ധത്തിന്റെ വര്‍ണ്ണക്കാഴ്ചകളുമായി ഫോട്ടോ പ്രദര്‍ശനം
- കവിതാ- കലാ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു

