ജമ്മു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ യുടെ സന്ദര്‍ശനത്തിനിടയിലും കശ്മീരില്‍ ഭീകരാക്രമണം. ഷോപ്പിയാനില്‍ ഭീകാരക്രമണത്തിനിടെ ഒരു നാട്ടുകാരന് കൊല്ലപ്പെട്ടു. പൂഞ്ചില്‍ ഒരു ജവാനും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു. തോക്ക് ധാരിയായ ഭീകരന് ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അമിത് ഷായുടെ ജമ്മുവിലെ സന്ദര്‍ശത്തിന്റെ രണ്ടാം ദിവസമാണ് ഇന്ന്.
രണ്ടാഴ്ചയായി പ്രദേശത്ത് നാട്ടുകാര്‍ക്ക് നേരെ ഭീകരാക്രമണം രൂക്ഷമാണ്. ഈ മാസം ഇതുവരെ ഭീകരാക്രണത്തില്‍ 12 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. പൂഞ്ചിലെ വനമേഖലയിലാണ് സൈന്യത്തിനും പൊലീസ് നേരെ അതിക്രമം ഉണ്ടായത്. ഇവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണത്തില്‍ ശക്തമായി തിരിച്ചടിയ്ക്കണമെന്ന് അമിത് ഷാ ഉന്നതതലയോഗത്തില്‍ വ്യക്തമാക്കിയിരുന്നു. വേണമെങ്കില്‍ സൈന്യത്തിലെ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് പറഞ്ഞിരുന്നു.