ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതി രൂപീകരണ ഉത്തരവില്‍ സുപ്രീംകോടതി ഭേദഗതി വരുത്തി. ക്ഷേത്രം ഭരണസമിതി അധ്യക്ഷ പദം കൈകാര്യം ചെയ്യേണ്ടത് തിരുവനന്തപുരം ജില്ലാ ജഡ്ജിയാണ്. ജഡ്ജി ഹിന്ദു അല്ലെങ്കില്‍ ഹിന്ദു ആയ അഡീഷണല്‍ ജഡ്ജിയെ സമിതി മേധാവിയാക്കാം.ക്ഷേത്ര ഉപദേശക സമിതി അധ്യക്ഷ സ്ഥാനത്തേക്ക് മലയാളിയായ റിട്ടയേഡ് ഹൈക്കോടതി ജഡ്ജിയെ നിയമിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. രാജകുടുംബാംഗം നല്കിയ അപേക്ഷ അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. ക്ഷേത്ര ഭരണസമിതി, ഉപദേശക സമിതി രൂപീകരണത്തിന് നാലാഴ്ചത്തെ സാവകാശം കൂടി സുപ്രിംകോടതി അനുവദിച്ചിട്ടുണ്ട്.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE