തിരുവനന്തപുരം∙ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു.
റെയിൽവേ സ്റ്റേഷനടിയിൽക്കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടിക്കിടക്കുന്നത് തടയാൻ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. വ്യാഴാഴ്ച രാവിലെ 11:30ന് ഓൺലൈനായാണ് യോഗം ചേരുക.
വിവിധ വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എം.എൽ.എമാരും തിരുവനന്തപുരം മേയറും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നതോദ്യോഗസ്ഥരും തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിൽ പങ്കെടുക്കും. മേഖലയിൽ മാലിന്യം കുന്നുകൂടുന്നത് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുകയും തമ്പാനൂരിലും പരിസരത്തും വെള്ളക്കെട്ടുണ്ടാക്കുകയും ചെയ്തിരുന്നു. മാലിന്യം പെരുകുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കുകൂടി കാരണമാകുന്നുണ്ട്. കൂടാതെ തോട്ടിലെ മാലിന്യം നീക്കംചെയ്യാനിറങ്ങിയ ശുചീകരണ തൊഴിലാളി ജോയി തോട്ടിൽ മുങ്ങിമരിച്ചത് വലിയ വിവാദം സൃഷ്ടിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചത്.
Trending
- തണലാണ് കുടുംബം; ടീൻസ് മീറ്റ് നടത്തി
- ഇന്ത്യക്കാരെ കൈയിലും കാലിലും വിലങ്ങിട്ട് ബന്ധിച്ചത് മനുഷ്യത്വരഹിതമായ നടപടിയെന്ന് പിണറായി വിജയന്
- ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ഗാര്ഡന് ഷോ 2025 ഫെബ്രുവരി 20ന് തുടങ്ങും
- സെൻസർ ബോർഡിൻ്റെഇരട്ട നീതി അംഗീകരിക്കാനാവില്ല, സംവിധായകൻ അനുറാം.
- ‘ഭൂമിയിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ചന്ദ്രനില്‍ പോയിട്ട് എന്തുകാര്യം’ അഖിലേഷ് യാദവ്
- മസ്തിഷ്ക മരണ ആശയം ശരിവച്ച് കേരള ഹൈക്കോടതിമസ്തിഷ്ക മരണത്തിനെതിരായ ഹർജി തള്ളി
- ഫോണിൽ ബ്ലോക്ക് ചെയ്തതിലുള്ള വൈരാഗ്യം; യുവാവ് യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം
- ‘ഇ.വി.എമ്മിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുത്’; സുപ്രീംകോടതി