വയനാട് : വിസ്മയിപ്പിക്കുന്ന കലാപ്രകടനങ്ങൾക്കുമൊപ്പം ഓരോ കലോത്സവവേദികൾക്കും സ്വപ്നങ്ങളുടെ കഥ പറയാനുണ്ടാവും, വയനാട് കല്പറ്റ എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയായ അമയ വീട്ടിലെ കറവപ്പശുക്കളെ വിറ്റ് കിട്ടിയ തുകയിലൂടെയാണ് ഭരതനാട്യ വേദിയിലെത്തിയത്. ഒപ്പം കുറിച്യർ വിഭാഗത്തിനും അഭിമാനമാവുകയാണ് അമയ.
അച്ഛൻ മലക്കോട്ടൂർ എം. കെ ഉണ്ണികൃഷ്ണൻ, അമ്മ ശ്രീജ എന്നിവർ നൃത്താധ്യാപകരാണ്. കോവിഡ് പ്രതിസന്ധിയിൽ നൃത്തവിദ്യാലയം അടക്കേണ്ടി വന്നതോടെയാണ് വരുമാനം നിലനിർത്തുന്നതിനായ് ഇവർ പശുക്കളെ വാങ്ങിയത്. മകളെ കലോത്സവത്തിൽ വേദിയിലേക്ക് അയക്കാൻ പശുക്കളെ 60000 രൂപക്ക് വിറ്റു.
സ്കൂൾ കലോത്സവത്തിന് ക്ലാസിക്കൽ വേദിയിലെത്തുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ മത്സരാർഥിയാണ് അമയ എന്നും മാതാപിതാക്കൾ പറയുന്നു.